05:17am 07 November 2026
NEWS
മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി
06/11/2026  04:58 PM IST
സണ്ണി ലുക്കോസ്
മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി

കേസിൽ പ്രതികൾക്കെതിരേ കുറ്റപത്രം നൽകുന്നതിന് സർക്കാരിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ചേർത്തല സ്വദേശിയായ എം.എസ്. അനിലാണ് വെള്ളാപ്പള്ളിക്കെതിരായ കേസ് ഇഴഞ്ഞുനീങ്ങുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ മേൽനോട്ടത്തിലാണ് കേസ് അനേഷണം പുരോഗമിക്കുന്നത്.

വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്‌ചയ്ക്കകം കുറ്റപത്രം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു.പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഈ കേസിൽ കുറ്റപത്രം നൽകുന്നത് വൈകുകയായിരുന്നു. ഇക്കാര്യം പരിശോധിച്ച കോടതി, മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ള പ്രതികൾക്കെതിരേ രണ്ടാഴ്‌ചയ്ക്കകം കുറ്റപത്രം നൽകാൻ കേസിന്റെ അന്വേഷണച്ചുമതലയുള്ള എസ്‌പി എസ്. ശശിധരന് നിർദേശം നൽകി.
ജസ്റ്റീസ് എ. ബദറുദ്ദീനാണ് നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img